കുറൂരമ്മയുടെ കുറുമ്പൻ കണ്ണൻ
ഹരി ഗീതം
Kurooramayude kurumban kannan (Hari Geetham)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംനാഗഗാന്ധാരി
ഗാനത്തിന്റെ വരികള്‍
Last Modified: March 13 2021 11:03:14.

കുറൂരമ്മയുടെ കുറുമ്പന്‍ കണ്ണന്‍
കറുകറേ കറുമ്പന്‍ കണ്ണന്‍
ആലില കണ്ണന്‍ അലിവുള്ള കണ്ണന്‍
പീലിമയില്‍ പീലി കണ്ണന്‍

ഹരിദിവ്യ സംഗീതം ആലപിച്ചും നിത്യം
ഹരിനാമ രുദ്രാക്ഷം എണ്ണിവെച്ചും
മണിപുഷ്പമിറുത്തും വനമാലകൊരുത്തും
മനയ്ക്കലിരുന്നു അമ്മ
എന്‍റെ മനസ്സാകും കുറൂരമ്മാ...

കലമാം ഹൃദയത്താല്‍ മൂടിവെച്ചും പിന്നെ
കറയറ്റ ഭക്തിയാല്‍ പൂജിച്ചും
കനിവിനു കൊതിച്ചും കനവുകള്‍ നേദിച്ചും
മനയ്ക്കലിരുന്നു അമ്മ
എന്‍റെ മനസ്സാകും കുറൂരമ്മാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts