അഗ്രേപശ്യാമി
ഹരി ഗീതം
Agre pasyami (Hari Geetham)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: March 09 2021 18:21:18.



അഗ്രേപശ്യാമി തേജോനിബിഡതരകളായാവലീ ലോഭനീയം
പീയൂഷാപ്ലാവിതോഹം തദനുതദുദരേ ദിവ്യകൈശോരവേഷം
താരുണ്യാരംഭരമ്യം പരമസുഖരസാസ്വാദരോമാഞ്ചിതാംഗൈ-
രാവീതം നാരദാദ്യൈഃ വിലസദുപനിഷത്‌സുന്ദരീ മണ്ഡലൈശ്ച

അഗ്രേപശ്യാമി പാടി ഉണര്‍ന്നു
അനുപമ ബ്രാഹ്മമുഹൂര്‍ത്തം
അലിവിന്‍ നടയില്‍ അലകൈ കൂപ്പി
അണഞ്ഞു ഭക്തജന തീര്‍ത്ഥം

നാരായണാ നമോ നാരായണാ
നേരിന്‍ നാരായ വീരായ നാരായണാ
നാരായണാ നമോ നാരായണാ
നേരിന്‍ നാരായ വീരായ നാരായണാ

മനസ്സാം മേല്‍ശാന്തി നടതുറന്നൂ..
മണിനിസ്വനങ്ങള്‍ ഉയര്‍ന്നൂ..
നിര്‍മ്മാല്യ ശ്രീ നിറയും ഭാവം
നിറമിഴി എന്നും നുകര്‍ന്നൂ..
ആംനായ പൂംകരളേ കരളേ..
അനുഗ്രഹിക്കൂ ഇവളെ..

സുഖമായി നല്ലെണ്ണ കുളികഴിഞ്ഞൂ..
സുമവാക പൊടിയണിഞ്ഞൂ..
ശാന്താകാര സ്വാതികരൂപം
ശുഭകരം എന്നില്‍ വിരിഞ്ഞൂ..
ആംനായ പൂംകരളേ കരളേ..
അനുഗ്രഹിക്കൂ ഇവളെ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts