ശ്രീമംഗള പ്രകൃതി
ഭരതക്ഷേത്രം
Sreemangala prakrithi (Bharatha Kshethram)
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:32.
 

ശ്രീമംഗലപ്രകൃതി തൻ കനകാഭിഷേകം
ശ്രീകോവിലിൽ ഹൃദയപത്മദലപ്രസാദം
ശ്രീരത്ന ശംഖനിനദ പ്രണവപ്രവാഹം
ശ്രീ ഭാരതാചലപതേ തവ സുപ്രഭാതം

കന്യാകുമാരിയുടെ കൈകളിലർഘ്യപാദ്യം
കൈലാസപർവതമുഖങ്ങളിൽ മന്ദഹാസം
ഹാ ! സിന്ധുവിൽ യമുനയിൽ തിരുനാമ മന്ത്രം
ശ്രീ ഭാരതാചലപതേ തവ സുപ്രഭാതം

മഞ്ഞിന്റെയൊന്നരയുടുത്ത വസുന്ധരയ്ക്ക്
മൺ കുമ്പിളിൽ സുരഭിലാമൃതപുഷ്പഹാരം
സീമന്തരേഘയിലുഷസ്സിന്നു സ്വർണ്ണഭസ്മം
ശ്രീ ഭാരതാചലപതേ തവ സുപ്രഭാതം

ശ്രീബുദ്ധശങ്കര വസിഷ്ഠകണാദരാത്മ
ദീപം കൊളുത്തിയഖിലാണ്ഡ തമസ്സകറ്റി
ജീവപ്രപഞ്ച യുഗസംക്രമശക്തി തന്ന
ശ്രീ ഭാരതാചലപതേ തവ സുപ്രഭാതം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts