പ്രിയ ജനങ്ങളെ
യുദ്ധകാണ്ഡം
Priya Janangale (Yudhakandam)
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:28.
 

പ്രിയജനങ്ങളേ പ്രിയജനങ്ങളേ
പ്രപഞ്ച സത്യാന്വേഷികളേ
പിറന്ന വീടു മറക്കരുതേ
പിരിഞ്നു പോകരുതേ നിങ്ങൾ
പിരിഞ്ഞു പോകരുതേ
അസ്ഥികളുടെയഴിവാതിലിനുള്ളിൽ
കത്തും ദീപവുമായ്
പണ്ടു കുരുക്ഷേത്രത്തിൽ മുഴങ്ങിയ
പാഞ്ചജന്യവുമായി
നരച്ച കൺപീലികളിൽ
വെള്ളപ്പളുങ്കു മുത്തുകളോടെ
അങ്കക്കളരിയിൽ നിന്നേ നമ്മളെ
അമ്മ വിളിക്കുകയാണല്ലോ
(പ്രിയ...)

സഹ്യഹിമാചലഭൂവിൽ നദീജല
സംഗമ സമതലഭൂവിൽ
ഇവിടെ നടക്കുകയാണല്ലൊ പുതിയൊരു
യുഗപരിവർത്തന യാഗം
ആ യാഗത്തെ മുടക്കാനകല
ത്തായുധധാരികൾ നില്പൂ
ആശ്രമപ്പശുവിനെയരിഞ്ഞു വീഴ്ത്താൻ
അക്ഷയപാത്രമെടുക്കാൻ
അക്രമകാരികളായുധധാരികൾ
അങ്കക്കളരിയിൽ നില്പൂ
അവരുടെ നെഞ്ചിനു നേരെ ചീറീടു
മമ്പുകളാവുക നമ്മൾ
കരവാൾ മുനയാൽ തിരുനെറ്റിക്കൊരു
കാശ്മീരക്കുറി ചാർത്താൻ
കഞ്ചുകമിത്തിരി കീറിയെടുത്താ
കണ്ണീരൊന്നു തുടയ്ക്കാൻ
അങ്കക്കളരിയിൽ നിന്നേ നമ്മളെ
അമ്മ വിളിക്കുകയല്ലോ
വിളി കേട്ടുണരൂ വിളി കേട്ടുണരൂ
വിപ്ലവശക്തികളേ വിപ്ലവശക്തികളേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts