സ്വര രാഗസുധ
യുദ്ധകാണ്ഡം
Swara Ragasudha (Yudhakandam)
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:28.
 

സ്വരരാഗസുധ തൂകി
സ്വർണ്ണനാദസ്വരമൂതി
സ്വപ്നത്തിൻ പുഷ്പരഥത്തിൽ
സ്വയംവരപ്പന്തലിനുള്ളിൽ
വിരുന്നു വരൂ മധുരം പകർന്നു തരൂ
(സ്വര...)

മല്ലിപ്പൂമാല വേണം
മന്ത്രകോടി ഞൊറിഞ്ഞു തരേണം
മോഹത്തിൻ കനകാംഗുലികളിൽ
മോതിരമണിയിക്കേണം
പ്രേമലേഖനമെഴുതി തരുവാൻ
താമരയിലയില്ല
ദൂതിനു പോകാനരമനപ്പൊയ്കയിൽ
ദേവഹംസമില്ല
(സ്വര...)

മനസ്സ് മാറ്റിയെടുക്കാൻ ഞാനൊരു
മന്ത്രവാദിനിയല്ല
പുരികക്കൊടിയാൽ പൂവമ്പെയ്യാൻ
പരിശീലിച്ചില്ല
കാലിൽ വെള്ളിച്ചിലങ്ക കെട്ടി
കൈമുദ്രകൾ കാട്ടി
കഥകളിയുടെ നാട്ടിൽ വളർന്നൊരു
കന്യകയല്ലോ ഞാൻ
ഗ്രാമകന്യകയല്ലോ ഞാൻ
(സ്വര...0


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts