ഉലകിന്റെ അമ്മ
ശിവശക്തി
Ulakinte Amma (Sivashakthi)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംസുരേഷ്
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ബേബി ഹിമ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2023 10:54:15.
ഉലകിന്റെ അമ്മയും അച്ഛനുമായി വിളങ്ങീടും
ഉമയും ശ്രീ ഹരനും എന്നുടെ അകമേ വാഴേണം
ശങ്കര ഭഗവാനേ...അശരണ പാലകനേ
മാരാരിക്കുളമെൻ ജീവിത വിദ്യാലയമല്ലോ...
ശിവനെൻ ഗുരുവല്ലോ...
സർവ്വാധിപനല്ലോ...

വാടാപ്പൂമാലയണിഞ്ഞു വിളങ്ങും ശങ്കരിയേ...
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഉള്ളിൽ നീ മാത്രം...
എണ്ണുമ്പോഴും എഴുതുമ്പോഴും തുണയായി നീ മാത്രം ...
അക്ഷരമായി തെളിയുന്നു ഹര ഗംഗാധാരി
സംഗീതം അടിയന് നൽകി ആദിപരാശക്തീ...

താമരമൊട്ടുകൾ കൈകളിലേന്തി നമിക്കും ഹൈമവതീ
തളരും കുഞ്ഞിനു പാൽച്ചോറേകുക അമ്മേ ധന്യവതീ...
വളരാനായി വേഗം പകരുക ദേവീ രൂപവതീ
മാരാരി ദയവായെൻ മിഴിനീർ തോർത്തേണേ
പാരാകെ പാടി നടക്കാൻ നീ തുണയരുളേണേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts