ചില്ലിമുളം കാടുകളിൽ
മുടിയനായ പുത്രൻ
Chillimulam Kaadukalil (Mudiyanaya Puthran)
വിശദവിവരങ്ങള്‍
വര്‍ഷം 1956
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ജോര്‍ജ്ജ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 29 2022 17:15:28.
ചില്ലിമുളം കാടുകളിൽ ലല്ലലലം പാടിവരും
തെന്നലേ തെന്നലേ (2)
അല്ലിമലർക്കാവുകളിൽ വള്ളികളിലൂയലാടും
തെന്നലേ തെന്നലേ

വെയിൽനിന്നു വിളയാടും നിഴലില്ലാ നിലമാണേ
നിവരാനും നേരമില്ല തെന്നലേ (2)
ഇളവില്ലാ വേല ചെയ്തു തളരുന്ന നേരമാണേ
ഇതുവഴി പോരുമോ നീ തെന്നലേ തെന്നലേ (ഇല്ലിമുളം)

അണിയുവാൻ തൂവേർപ്പിൻ മണിമാല തന്നേക്കാം
അണയൂ നീ കനിവോലും തെന്നലേ
തരിവളച്ചിരിപൊട്ടും കുളിർ കൈയ്യിൽ ചന്ദനവും
പനിനീരും കൊണ്ടുവരൂ തെന്നലേ തെന്നലേ (2)
(ചില്ലിമുളം)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts