ഒരു യുഗം തൊഴുതാലും
പവിഴമല്ലി
Oru Yugam Thozhuthalum (Pavizhamalli)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:09.



വന്ദേമാതരമംബികാം ഭഗവതീം
വാണീം രമാസേവിതാം
കല്യാണീം കമനീയകല്പലതികാം
കൈലാസനാഥപ്രിയാം
വേദാന്തപതിപാദ്യമാനവിഭവാം
വിദ്വന്‍ മനോരഞ്ജിനീം
ശ്രീചക്രാംകിത രത്നപീഠനിലയാം
ശ്രീരാജരാജേശ്വരീം

ഒരു യുഗം തൊഴുതാലും തീരാത്ത ദുരിതങ്ങള്‍
മകം തൊഴുതാലന്നു തീരും
മിഥുനലഗ്നത്തിന്റെ പൂമുഖത്തന്നമ്മ
മധുരസ്മിതം തൂകി നില്‍ക്കും

(ഒരു യുഗം)

വേദശാസ്ത്രാദിയാം ആഭരണങ്ങളും
വേദാന്തചൂഢാമണിയും
വേനല്‍ക്കസവുള്ളൊരാകാശനേര്യതും
നീയണിയും മകം നാളില്‍
നാലു മുഖങ്ങളാല്‍ ബ്രഹ്മാവിനും കൂടി
ആ ഭാഗ്യം വര്‍ണ്ണിക്കാനാമോ
പിന്നെ ഞാനറിയും മൊഴി മതിയാമോ

(ഒരു യുഗം)

ആയിരം താരകപ്പൂ കൂന്തലില്‍ ചൂടി
അമ്പിളിക്കുറിയും ചാര്‍ത്തി
മൂവുലകങ്ങള്‍ക്കും പൂനിലാ പാലൂട്ടും
മാതൃസ്വരൂപിണീ നിന്നെ
അഞ്ചു മുഖങ്ങളാല്‍ ശ്രീരുദ്രനും കൂടി
ആപാദം വര്‍ണ്ണിക്കാനാമോ
പിന്നെ ഞാനെഴുതും ഭാഷ ശരിയാമോ

(ഒരു യുഗം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts