ചെട്ടികുളങ്ങരയില്‍
ദേവീഗീതം - Vol II
Chettikulangarayil (Devi Geetham - Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംസിംഹേന്ദ്ര മധ്യമം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:04.

ചെട്ടികുളങ്ങരയില്‍ വാഴും ഭഗവതീ
അഷ്ടലക്ഷ്മികള്‍ക്കെന്‍റെ അപദാനഗീതങ്ങള്‍
അമ്മേ നിന്‍ വരവേല്‍പ്പായ് കെട്ടുകാഴ്ചകള്‍ കാണാന്‍
ഉണ്മതന്‍ അംബികേ നിറയുന്നെന്‍ ഹൃദയം
(ചെട്ടികുളങ്ങരയില്‍)

കുംഭഭരണിനാള്‍ പതിമൂന്നു കരക്കാര്‍ നിന്‍
മുമ്പിലെത്തുന്നു തേരും കുതിരയുമായ്
ദാരുകവധം വരയ്ക്കും തോറ്റംപാട്ടും
കാര്‍ത്തികനാളില്‍ സഹസ്രദീപാഞ്ജലികള്‍
(ചെട്ടികുളങ്ങരയില്‍)

മീനത്തില്‍ ഭരണിക്ക് കൊടുങ്ങല്ലൂരമ്മയയെ
കാണുവാനെത്തും സപരിവാര ശ്രീമുഖം
ഉദ്ദണ്ഡശാസ്ത്രികള്‍ക്കും ചട്ടമ്പിസ്വാമികള്‍ക്കും
നിദ്രയില്‍ ദര്‍ശനമേകിയ ത്രയംബികേ
നിനക്കു ചാന്താട്ടം ശയനപ്രദക്ഷിണം
ഇതിനായ് ഞാന്‍ വരും കലികാലതേജസ്സേ
(ചെട്ടികുളങ്ങരയില്‍)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts