കാണാത്ത സ്വപ്നം
നിലാവിന്റെ കൈയ്യൊപ്പ്
Kaanatha Swapanam (Nilavinte Kayyoppu)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംമനു രമേശൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 25 2013 03:36:57.

കാണാത്ത സ്വപ്‌നം ചേതോഹരം
കേള്‍ക്കാത്ത ഗാനം പോലെ
മിഴിപ്പൂവേ ഉറങ്ങൂ നീ മഴപ്രാവേ ഉറങ്ങൂ നീ
കാണാത്ത സ്വപ്‌നം ചേതോഹരം
കേള്‍ക്കാത്ത ഗാനം പോലെ
മിഴിപ്പൂവേ ഉറങ്ങൂ നീ മഴപ്രാവേ ഉറങ്ങൂ നീ

സ്‌നേഹിച്ചു തീരാത്ത രാവിന്‍
പൂമെത്ത ഞാന്‍ നല്‍കിടാം
കാര്‍കൂന്തല്‍ ചീകുന്ന കാറ്റായ്
കൈചേര്‍ത്തു ലാളിച്ചിടാം
ഒരു മഞ്ഞുതുള്ളിയായ് ഞാനാച്ചുണ്ടില്‍വീണലിഞ്ഞിടാം
ഒരു കുഞ്ഞുതൂവലാ പീലിക്കണ്ണില്‍ഞാനുഴിഞ്ഞുവയ്ക്കാം
പൂവേ ഉറങ്ങൂ നീ മണിപ്പൂവേ ഉറങ്ങൂ നീ

കാണാത്ത സ്വപ്‌നം ചേതോഹരം
കേള്‍ക്കാത്ത ഗാനം പോലെ
മിഴിപ്പൂവേ ഉറങ്ങൂ നീ മഴപ്രാവേ ഉറങ്ങൂ നീ

പാലൂറും തൂവെണ്ണിലാവില്‍ പൂമേനി ഞാന്‍ മൂടിടാം
പാദം തലോടുന്ന നേരം പാട്ടിന്റെ താളംതരാം
തിരി താഴ്ത്തി നില്‍ക്കയായ് താരം തോഴി നീയുറങ്ങുവാന്‍
മൊഴി താഴ്ത്തി നില്‍ക്കയായ് ഞാനും നിന്‍പ്രിയ മൗനഗാനമായ്
പൂവേ ഉറങ്ങൂ നീ മണിപ്പൂവേ ഉറങ്ങൂ നീ

കാണാത്ത സ്വപ്‌നം ചേതോഹരം
കേള്‍ക്കാത്ത ഗാനം പോലെ
മിഴിപ്പൂവേ ഉറങ്ങൂ നീ മഴപ്രാവേ ഉറങ്ങൂ നീ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts