വെണ്ണിലവേ
കുയിലേ കുയിലേ
Vennilave (Kuyile Kuyile)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംമോഹന്‍ സിതാര
ഗാനരചനആശ രമേഷ്
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:59.
 
വെണ്ണിലവേ കണ്ട നേരം നെഞ്ചിലൊരു പൂ വിരിഞ്ഞേ
പൂങ്കുയിലേ നീയറിഞ്ഞോ
ചെണ്ടുമല്ലി പൂത്ത രാവിൽ കണ്ടു ഞാനാ മെയ്യഴക്
പൂങ്കുയിലേ നീയറിഞ്ഞോ
കാർകുഴലീ നീയെൻ കൂടെ പോരാമോ ഓ ഹൊ ഹോ ഹൊയ്
(വെണ്ണിലവേ.....)

പറയൂ നിൻ മോഹം കരളേ നിൻ ദാഹം
പതിയെ പതിയെ കാതിൽ ചൊല്ലൂ
അറിയുന്നു ഞാൻ നിൻ അകതാരിൽ പൂക്കും
നിറയെ നിറയെ വർണ്ണപ്പൂക്കൾ
കണ്ണഴകേ നീയും വായോ
കണ്മണീ നിൻ ഹൃദയം തായോ
കുയിലേ കുയിലേ എന്നിഷ്ടം പറയാമോ
അവളോടെന്നിഷ്ടം പറയാമോ
അവളോടെന്നിഷ്ടം പറയാമോ
(വെണ്ണിലവേ.....)

കനിയൂ നിൻ സ്നേഹം ശിശിരത്തിൻ സ്പർശം
ചൊരിയൂ ചൊരിയൂ പുളകം പെയ്യൂ
അരികിൽ നീ വന്നാൽ പകരം തരുവാനായ്
വിരിയും വിരിയും സ്നേഹപ്പൂക്കൾ
സ്നേഹമൊരു പാൽക്കടൽ പോലെ
നീയതിലെ പാൽനുര പോലെ
കുയിലേ കുയിലേ എന്നിഷ്ടം പറയാമോ
അവളോടെന്നിഷ്ടം പറയാമോ
അവളോടെന്നിഷ്ടം പറയാമോ
(വെണ്ണിലവേ.....)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts