രാഗാർദ്രമാം
കുയിലേ കുയിലേ
Raajardramaam (Kuyile Kuyile)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംമോഹന്‍ സിതാര
ഗാനരചനആശ രമേഷ്
ഗായകര്‍സായനോര ഫിലിപ്പ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:59.
 
രാഗാർദ്രമാം എൻ മനസ്സിൽ നീ
അനുരാഗം തുളുമ്പും വേണുവായ് (2)
അരിയ കിനാവിൽ താഴ്വര തന്നിലെ
തളിരുകൾ തരളിതമായ്
നിൻ മുരളിക പാടുകയായ്
(രാഗാർദ്രമാം.....)

നിന്നോടക്കുഴലിൽ മുഖം ചേർത്തുറങ്ങും
സ്വർണ്ണമയൂരം മിഴി തുറന്നു (2)
സ്വരമായ് നീ സ്വരജതിയായ് എന്നിലെ
മുരളികയൂതും ഗായകനായ്
ഗായകനായ് ഗായകനായ്..
(രാഗാർദ്രമാം.....)

മിഴിനീർപ്പൂവിൻ മുള്ളുകളെന്നിൽ
ഒരു പുതുചിത്രം വരച്ചിടുമ്പോൾ (2)
ആത്മാവിലൂറും, നിൻ മുരളീരവം
അഴകിൻ ഗീതമോ അനുഭൂതിയോ
അനുഭൂതിയോ അനുഭൂതിയോ
(രാഗാർദ്രമാം.....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts