നിലാവിൻ
കുയിലേ കുയിലേ
Nilavin (Kuyile Kuyile)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംമോഹന്‍ സിതാര
ഗാനരചനആശ രമേഷ്
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:59.
 
നിലാവിൻ തുണ്ടുകൾ പെറുക്കിയെടുത്തൊരു
താലി പണിയാം ഞാൻ (2)
സഖീ നിൻ ലോലമാം വിരലിൽ അണിയാം
മോതിരം തീർത്തു തരാം
മോതിരം തീർത്തു തരാം
(നിലാവിൻ തുണ്ടുകൾ...)

സങ്കല്പം കൊണ്ടൊരു കോട്ട പണിഞ്ഞതിൽ താമസിച്ചീടുമ്പോൾ (2)
തന്ത്രികൾ മീട്ടാൻ മറന്നു പോയെങ്കിലും
നിനക്കായ് പാടാം ഞാൻ
അതിലോല ഗാനം ഞാൻ
(നിലാവിൻ തുണ്ടുകൾ...)

മൂടുപടത്തിലൊളിച്ചൊരെൻ മനസ്സിൽ നീ
വിമൂകമായ് കടന്നു വരുമ്പോൾ (2)
മുറ്റത്തെ ചെമ്പകത്തൈയ്യിൽ നിന്നാ മണം
മറ്റെങ്ങോ പോയൊളിക്കുന്നു
മറ്റെങ്ങോ പോയൊളിക്കുന്നു
(നിലാവിൻ തുണ്ടുകൾ...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts