ജീവഗാനം
കൃഷ്ണ കീർത്തനം
Jeevagaanam (Krishna Keerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംശങ്കരാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:54.
 ജീവഗാനം പൂങ്കുഴലിൽ പെയ്തവനേ
ആയർകുലം കാത്തരുളൂം ഗോപാലകനേ (2)
വേദരൂപൻ നീ ഗോപികമാർ മാറണിയും പ്രിയനല്ലോ
യദുനാഥൻ മിഴിയിൽ നീലാഞ്ജനമായ്
(ജീവഗാനം...)

വില്വമംഗലം കണ്ട വിസ്മയമല്ലോ അങ്ങു
കല്ലിനെയും കണിപ്പൊന്നായ് മാറ്റുന്നല്ലോ (2)
ആദിയന്തമില്ല പോൽ എല്ലാം നീയാണു പോൽ
അദ്വൈതം വാഴ്ത്തിടുന്ന കണ്ണനും നീ
(ജീവഗാനം...)

ഗീതയോതുവാനായ് വിശ്വരൂപനായ് നിന്നു
സാരഥേ കർമ്മയോഗം നീ പകർന്നു (2)
സത്തുണർന്നു ചിത്തുണർന്നു ശക്തി പൂണ്ട മാനസത്തിൽ
വീര്യമായ് ലക്ഷ്യമായ് ബോധമായ് അവതരിച്ചു (2)
(ജീവഗാനം...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts