കണ്ണീരിൽ തെളിഞ്ഞതും
കൃഷ്ണ കീർത്തനം
Kanneeril Thelinjnathum (Krishna Keerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംനടഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:54.
 
കണ്ണീരിൽ തെളിഞ്ഞതും നീയല്ലയോ
കണ്ണാ നിൻ കാൽക്കൽ ഞാൻ പൂവല്ലയോ കണ്ണാ
കണ്ണീരിൽ തെളിഞ്ഞതും നീയല്ലയോ
കണ്ണാ നിൻ കാൽക്കൽ ഞാൻ പൂവല്ലയോ
കൃഷ്ണാട്ട കഥകളിലും അഷ്ടപദിയിലും
നീ സല്ലിലം കളിയാടും യമുനാതീരത്തിലും (2)
(കണ്ണീരിൽ തെളിഞ്ഞതും.....)

പുണ്യം കളിയാടും ആലിലയല്ലോ മമഹൃദയം
കണ്ണാ കാർമുകിൽ വർണ്ണാ (2)
എന്നുമെൻ ഗീതികളിൽ ശ്രുതിസുഖം നീയേ (2)
അടിയന്റെ ജീവനിൽ പാൽക്കടൽ നീയേ
(കണ്ണീരിൽ തെളിഞ്ഞതും.....)

അർജ്ജുന്ന സാരഥേ മുക്തിയും മോക്ഷവും
തിരുനാമ കീർത്തനത്തിൽ കൈവരുന്നു (2)
നിത്യവും നിൻ നടയിൽ തൊഴുതുരുകാം ഞാൻ (2)
നിൻ പദത്തിലിള കൊള്ളാൻ വരമരുളൂ കണ്ണാ
(കണ്ണീരിൽ തെളിഞ്ഞതും.....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts