ശ്രുതികള്‍ വാഴ്ത്തും
കൃഷ്ണ കീർത്തനം
Sruthikal Vaazhthum (Krishna Keerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 06:28:54.
 
ശ്രുതികൾ വാഴ്ത്തും ധ്യാനപുണ്യം മോക്ഷമരുളിടും
അതു സത്തായ് സംഗീതമായ് ഉലകിൽ തളിരിടും (2)
മിഴി നനഞ്ഞു മൊഴി മറന്നു സ്വയമലിഞ്ഞു ഞാൻ
തിരുവടി നിൻ പദകമലം ഉയിരിൽ ചൂടുന്നു (2)
(ശ്രുതികൾ വാഴ്ത്തും...)

നീലമേഘം മാരിവില്ലു ചാർത്തി നിൽക്കുമ്പോൾ
മാറിലെ വനമാല കണ്ടു കൺ കുളിരേണം (2)
ശംഖചക്ര പത്മമണിയുമങ്ങതൻ കൈകൾ
സന്തതമീ കാന്തമനസ്സിൽ ശാന്തിയരുളണം
(ശ്രുതികൾ വാഴ്ത്തും...)

വിശ്വരൂപ പൊലിമ കണ്ട വിസ്മയം പോലെ
അർജ്ജുനന്റെ തെളിമയോടെ ഞാനുണരേണം (2)
എന്റെ തേരിലെന്റെ കണ്ണൻ വന്നണയേണം
എന്നുമെന്റെ നേർവഴിയിൽ ജയമരുളേണം
(ശ്രുതികൾ വാഴ്ത്തും...) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts