ദൈവത്തിരുമുഖം
ശ്രീ ശുഭാനന്ദ ഗീതങ്ങൾ
Daiva Thirumukham (Sree Shubhananda Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജി ദേവരാജന്‍
ഗാനരചനബ്രഹ്മശ്രീ ആനന്ദജി ഗുരുദേവ തിരുവടികൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:51.

ദൈവത്തിരുമുഖം കാണാനും
ദൈവത്തോടൊത്തു വസിക്കാനും
ദുഃഖങ്ങളെല്ലാം അകറ്റാനും
ഉള്ളഴിഞ്ഞാശിക്കുന്നു ഞാന്‍...
(ദൈവത്തിരുമുഖം... )

ആശകള്‍ കൂടുന്നു സര്‍വ്വേശാ...
ആശകള്‍ കൂടുന്നു സര്‍വ്വേശാ
ആധിയും കൂടുന്നു ലോകേശാ
വേദനയൊക്കെ തീര്‍ത്തിടുവാന്‍
അങ്ങല്ലാതെനിക്കാരുമില്ല... (വേദനയൊക്കെ.. )
(ദൈവത്തിരുമുഖം... )

പാപം പോക്കുക സര്‍വ്വേശാ
താപം നീക്കുക ലോകേശാ.. (പാപം.. )
അക്ഷയപാത്രമാം ആത്മാവില്‍
ആനന്ദമാകെ നിറയ്ക്കൂ നീ... (അക്ഷയപാത്രമാം.. )
(ദൈവത്തിരുമുഖം... )

അങ്ങയെ നിനയ്ക്കാതൊരു നാളും
അടിയനു ജീവിതമൊന്നില്ല.. (അങ്ങയെ.. )
ഐശ്വര്യദായകനാം പൊരുളേ
എന്നില്‍ കനിയൂ സദ്‌ഗുരുവേ... (ഐശ്വര്യ.. )
(ദൈവത്തിരുമുഖം... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts