ഗുരുവായൂരമ്പലം
പുഷ്പാഞ്ജലി
Guruvayoorambalam (Pushpanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംകുറിഞ്ഞി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:50.



ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം..
അവിടത്തെ ശംഖമാണെന്റെ കണ്ഠം..
കാളീന്ദിപോലെ ജനപ്രവാഹം..
ഇത് കാല്ക്കലേയ്ക്കോ വാകച്ചാര്‍ത്തിലേയ്ക്കോ..
(ഗുരുവായൂര്‍)

പൂന്താനപ്പാനയിലെ പനിനീരുചുരക്കും
പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി.. (2)
കുടമണിയാട്ടുന്നോരെന്റെ മനസ്സോടക്കുഴലായി
തീര്‍ന്നുവല്ലോ.. പൊന്നോടക്കുഴലായിത്തീര്‍ന്നുവല്ലോ..
(ഗുരുവായൂര്‍)

നാരായണീയത്തിന്‍ ദശകങ്ങള്‍ താണ്ടി
നാമജപങ്ങളില്‍ തങ്ങി.. (2)
സന്താനഗോപാലം ആടുമീ ബ്രാഹ്മണ
സങ്കടം തീര്‍ക്കണമേ.. ജീവിതമണ്‍‌കുടം കാക്കണമേ..

ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം..
അവിടത്തെ ശംഖമാണെന്റെ കണ്ഠം..
കാളീന്ദിപോലെ ജനപ്രവാഹം..
ഇത് കാല്ക്കലേയ്ക്കോ വാകച്ചാര്‍ത്തിലേയ്ക്കോ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts