വിഘ്നേശ്വരാ ജന്മ
പുഷ്പാഞ്ജലി
Vigneshwara Janma (Pushpanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:50.




വിഘ്നേശ്വരാ ജന്മനാളികേരം നിന്റെ
തൃക്കാല്‍ക്കല്‍ ഉടയ്ക്കുവാന്‍ വന്നൂ..
തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാര്‍ഗ്ഗം
തമ്പുരാനെ തടയൊല്ലേ..
ഏകദന്താ കാക്കണമേ നിയതം..
(വിഘ്നേശ്വരാ)

അരവണപ്പായസം ഉണ്ണുമ്പോള്‍
അതില്‍നിന്നൊരു വറ്റു നീ തരണേ..
വര്‍ണ്ണങ്ങള്‍ തേടും നാവിന്‍‌തുമ്പിനു
പുണ്യാക്ഷരം തരണേ.. ഗണേശ്വരാ
ഗംഗണപതയേ നമോ നമഃ
(വിഘ്നേശ്വരാ)

ഇരുളിന്‍ മുളങ്കാടു ചീന്തുമ്പോള്‍
അരിമുത്തു മണിയെനിക്കു നീ തരണേ..
കൂടില്ലാത്തൊരീ നിസ്വനു നിന്‍കൃപ
കുടിലായ് തീരണമേ.. ഗണേശ്വരാ
ഗംഗണപതയേ നമോ നമഃ

വിഘ്നേശ്വരാ ജന്മനാളികേരം നിന്റെ
തൃക്കാല്‍ക്കല്‍ ഉടയ്ക്കുവാന്‍ വന്നൂ..
തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാര്‍ഗ്ഗം
തമ്പുരാനെ തടയൊല്ലേ..
ഏകദന്താ കാക്കണമേ നിയതം..
വിഘ്നേശ്വരാ ജന്മനാളികേരം നിന്റെ
തൃക്കാല്‍ക്കല്‍ ഉടയ്ക്കുവാന്‍ വന്നൂ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts