അത്തപ്പൂ
ആവണിപ്പൂക്കൾ
Athappoo (Aavani Pookkal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:47.

അത്തപ്പൂ നൃത്തം വച്ചു, ചിത്തിരപ്പൂ ചിരി തൂകി
ചോതിപ്പൂ ചോദിച്ചു - മാവേലി വന്നോ?
മന്നന്‍ മാവേലി വന്നോ?
(അത്തപ്പൂ)

വിശാഖമലരിന്‍ മിഴിയില്‍ മിന്നി വിലോല ഹിമബിന്ദു
അനിഴപ്പൂവിന്നകമേയുണ്ടൊരു വികാര മധുസിന്ധു
തൃക്കേട്ടപ്പൂവകലെ കേട്ടു തൃച്ചേവടിയുടെ നാദം
മലരുകളെല്ലാം മണിമുറ്റത്തൊരു മാവേലിക്കളമെഴുതി
മാവേലി വന്നോ? മന്നന്‍ മാവേലി വന്നോ?
(അത്തപ്പൂ)

തിരുമൂലപ്പൂവൊരു ഞൊടിനേരം കണ്ടു തിരുമെയ്‌തന്‍ നിഴലാട്ടം
പൂരാടപ്പൂവിന്‍ കവിളത്തുണ്ടൊരു മഴവില്ലിന്‍ തിരനോട്ടം
ഉത്രാടപ്പൊന്മലര്‍ക്കൊടിയേന്തി ഉല്ലാസക്കൈത്തിരിനാളം
തിരുവോണത്തൂമലരായ് മിന്നി മലയാളത്തിന്‍ ഹൃദയം
മാവേലി വന്നോ? മന്നന്‍ മാവേലി വന്നോ?
(അത്തപ്പൂ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts