നിത്യ തരുണി
ആവണിപ്പൂക്കൾ
Nithya Tharuni (Aavani Pookkal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംവനസ്പതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:47.

നിത്യതരുണീ നീലരജനീ
വിണ്ണിലെ ദേവന്‍ പരിണയിച്ചൂ നിന്നെ
വെണ്ണിലാപ്പുടവ തന്നനുഗ്രഹിച്ചു [2]
(നിത്യതരുണീ)

തലയില്‍ ചവിട്ടുന്ന കാലില്‍‌‌‌പോലും
ദൈവത്തെ കണ്ടു മാവേലി, മാവേലി
തലയില്‍ ചവിട്ടുന്ന കാലില്‍‌പോലും
ദൈവത്തെ കണ്ടു മാവേലി...
ആ മഹാത്യാഗത്തിന്‍‍ കഥകള്‍ പാടി
ഈ നല്ല രാവിനെ വിളിച്ചുണര്‍ത്തൂ
കാറ്റേ... കാറ്റേ...
ഉത്രാടരാവിനെ വിളിച്ചുണര്‍ത്തൂ
(നിത്യതരുണീ)

മനുഷ്യരെ പങ്കിടുന്ന മതിലുകളില്ലാതെ
മലനാടു വാണൂ മാവേലി, മാവേലി
മനുഷ്യരെ പങ്കിടുന്ന മതിലുകളില്ലാതെ
മലനാടു വാണൂ മാവേലി...
ആ ധര്‍മ്മധീരന്റെ സ്‌മരണയുമായി
ഈ പുണ്യഭൂമിയെ തുയിലുണര്‍ത്തൂ
കാറ്റേ... കാറ്റേ...
ആവണിപ്പൂക്കളെ തുയിലുണര്‍ത്തൂ
(നിത്യതരുണീ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts