വാന വഴി [സ്ത്രീ]
ആവണിപ്പൂക്കൾ
Vaana vazhi [F] (Aavani Pookkal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:47.

വാനവഴി പൂ വിരിച്ച്
വാരമ്പിളി തേര്‍‌തെളിച്ച്
കൊഞ്ചും മൊഴി ചിങ്ങക്കിളി
നെഞ്ചിന്നുള്ളില്‍ തേന്‍ തുളിച്ച്
ആനന്ദരാവിറങ്ങി മണ്ണില്‍
ആവണി വാവിറങ്ങി
(വാനവഴി)

മുറ്റത്തെ മുല്ലയില്‍ മുത്തുകള്‍‌പോലെ
ചെല്ലപ്പൂ മുറ്റി വിടര്‍ന്നു - നല്ല
പൊന്നോണപ്പൂക്കള്‍ വിടര്‍ന്നു
മാനം തെളിഞ്ഞു ഗാനം വഴിഞ്ഞു
മണിവേണുനാദം മുഴങ്ങി
സുരസാരസം പാരില്‍ വിടര്‍ന്നു
(വാനവഴി)

ഏകാന്തരാത്രിയില്‍ ഓണക്കിനാവിന്റെ
വാനപ്പൂംപല്ലക്കിറങ്ങും - അതില്‍
രാഗതാളങ്ങള്‍ ഇറങ്ങും!
മോഹമുണര്‍ന്നു മോദം വളര്‍ന്നു
ലയലീനയായ് ഞാന്‍ പാടും
ഞാനൊരാനന്ദഗാനമായ് മാറും
(വാനവഴി)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts