കുളിച്ചു കുറിയിട്ടു
ആവണിപ്പൂക്കൾ
Kulichu Kuriyittu (Aavani Pookkal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2012 05:18:26.

കുളിച്ചു കുറിയിട്ട് കുപ്പിവളയിട്ട്
കുമ്മിയടിക്കാന്‍ വാ
പുലരിത്തുടുപ്പുള്ള പുടവയുടുത്തിട്ടു
തുമ്പി തുള്ളാന്‍ വാ

ആടിക്കരിമുകില്‍ അകന്ന വാനത്തു
ആവണിക്കതിര്‍മാല
നല്ല പൂവണിക്കതിര്‍മാല
കലങ്ങി ത്തെളിയുന്ന മനസ്സ് പോല്‍
കര കവിഞ്ഞു പൂഞ്ചോല
മിന്നും പളുങ്ക് തേന്‍ ചോല

തെന്നല്‍ ഇളം തളിര്‍ തഴുകിയൊഴുകുന്ന
തെയ്യത്തകതിമി താളം
നല്ല കുമ്മിയടിയുടെ താളം
അരചന്‍ബലിയുടെ വരവില്‍ വഴിയുന്ന
ഹൃദയത്തുടിമേളം
എങ്ങും മദനത്തുടിമേളം
(കുളിച്ചു കുറിയിട്ട്)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts