തുളസീ കൃഷ്ണതുളസീ
ആവണിപ്പൂക്കൾ
Thulasi Krishna (Aavani Pookkal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:47.
തുളസീ... കൃഷ്‌ണതുളസീ...
നിന്‍ നെഞ്ചിലെരിയുന്ന ചന്ദന-
ത്തിരിയിലൊരഭൗമ ഹൃദ്യസുഗന്ധം
ഒരദ്ധ്യാത്മ ദിവ്യസുഗന്ധം...

(തുളസീ)

അങ്കണത്തറയിന്മേല്‍ ആദരസമന്വിതം
കുടിയിരിത്തി നിന്നെ ഞങ്ങള്‍...
നിത്യവും സന്ധ്യക്ക് നിരവദ്യയാം നിന്നെ
തിരിവെച്ചു കൂപ്പുന്നു ഞങ്ങള്‍ - ദേവീ
തിരിവെച്ചു കൂപ്പുന്നു ഞങ്ങള്‍...

(തുളസീ)

ബലിത്തമ്പുരാന്‍ നാളെ തിരുമുറ്റമണയുമ്പോള്‍
പതിദേവതേ നിന്നെ കാണും...
മറ്റുള്ള സുമങ്ങളെ തഴുകിത്തലോടുമ്പോള്‍
മൗലിയില്‍ മാവേലി ചൂടും - നിന്നെ
മൗലിയില്‍ മാവേലി ചൂടും...

(തുളസീ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts