അത്തക്കളത്തിനു
ആവണിപ്പൂക്കൾ
Atha Kalathinu (Aavani Pookkal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 19 2020 09:00:13.




അത്തക്കളത്തിന്നു പൂ തേടുമ്പോള്‍
അയലത്തെ മാരന്‍ ചൊല്ലി
പുഞ്ചിരിപ്പൂവൊന്നു പകരം തന്നാല്‍
പൂവൊരു വട്ടി തരാം - പെണ്ണേ
പൂവൊരു വട്ടി തരാം...
(അത്തക്കളത്തിന്നു)

ആ പൂ ഈ പൂ നുള്ളി
അവന്‍ അന്നാരം പുന്നാരം ചൊല്ലി
ഓരടി ഈരടി വെച്ചു - അവന്‍
മെയ്യോടുമെയ്യ് ചേര്‍ന്നു നിന്നു
കോടിത്തരിപ്പ് ഒരു കോരിത്തരിപ്പ്
(അത്തക്കളത്തിന്നു)

കണ്ണാല്‍ പൂ ഞാന്‍ നല്‍കി
അവന്‍ പോരെന്നു തര്‍ക്കിച്ചു നിന്നു
ഏടലര്‍ച്ചേലുള്ള കൈയ്യാല്‍ അവന്‍
എന്നുള്ളം നുള്ളിയെടുത്തു
ആദ്യത്തുടിപ്പ് അനുരാഗത്തുടിപ്പ്
(അത്തക്കളത്തിന്നു)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts