ത്രിസന്ധ്യ
ആവണിപ്പൂക്കൾ
Thrisandhya (Aavani Pookkal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:46.

ത്രിസന്ധ്യ വിടചൊല്ലും നേരം
തൃശ്ശൂര്‍ നടക്കാവിന്നോരം
മൂന്നോണത്തിന് പുലിക്കളി കാണാന്‍
മുറപ്പെണ്ണു വന്നെന്നെ കാത്തുനിന്നു
എന്റെ മുറപ്പെണ്ണു വന്നെന്നെ കാത്തുനിന്നു
(ത്രിസന്ധ്യ)

നാലാള്‍ ചുമക്കുന്ന മുളം‌തണ്ടിലേറി
നരികള്‍ നിരന്നു നിന്നാടി - ചേലില്‍
നരികള്‍ നിരന്നു നിന്നാടി...
പുലിനഖംപോലുള്ള മിഴിമുനയാലെ
നെഞ്ചകത്തവളൊരു രതിചിത്രമെഴുതി
(ത്രിസന്ധ്യ)

കളികണ്ടു മടങ്ങുമ്പോള്‍ വടക്കുംനാഥനെ
കൈകൂപ്പി ഒരു ഞൊടി നിന്നു - അവള്‍
കണ്ണടച്ചൊരു ഞൊടി നിന്നു...
പൂജിച്ച നറുനെയ് സ്വല്പം തന്നു
പൂവൊത്ത മനസ്സവള്‍ മുഴുവനും തന്നു
(ത്രിസന്ധ്യ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts