ഉത്രാടരാത്രിയില്‍
ആവണിപ്പൂക്കൾ
Uthraadaraathriyil (Aavani Pookkal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 10 2013 12:49:00.



ഉത്രാടരാത്രിയില്‍ ഉണ്ണാതുറങ്ങാതെ
ഉമ്മറപ്പടിയില്‍ ഞാന്‍ കാത്തിരുന്നു
എന്റെ ഉണ്ണീടച്ഛനെ കാത്തിരുന്നു
ഒത്തിരി ദൂരത്ത് ഓണനിലാവത്ത്
ഓമനേ നിന്നെ ഞാന്‍ ഓര്‍ത്തിരുന്നു
ഒരുപാടു കണ്ണീര്‍ വാര്‍ത്തിരുന്നു
(ഉത്രാടരാത്രിയില്‍)

അയലത്തുകാരെല്ലാം ആര്‍ത്തുല്ലസിക്കുമ്പോള്‍
ആനന്ദമൂര്‍ച്ഛയില്‍ മുഴുകുമ്പോള്‍
എങ്ങും ആഹ്ലാദമുകുളങ്ങള്‍ വിടരുമ്പോള്‍
അച്ഛനെ ചോദിക്കും അരുമക്കിടാവിന്റെ
അലമുറയെങ്ങനെ കേള്‍ക്കും ഞാന്‍
പൊള്ളും വിരഹമിതെങ്ങനെ സഹിക്കും ഞാന്‍
(ഒത്തിരി ദൂരത്ത്)

ഹൃദയങ്ങളൊന്നായി ഉടലുകളകലുമ്പോള്‍
ഈശ്വരന്‍‌പോലും കരഞ്ഞുപോകും
പാടേ ഈ വിശ്വമാകെ തരിച്ചുപോകും
കനിയൊന്നും ചൂടാതെ കനവുകള്‍ കൊഴിയുമ്പോള്‍
കനകനിലാവിലും കനലെരിയും
നെഞ്ചിന്‍ മലരൊളിവിളക്കിലും തിരിയണയും
(ഉത്രാടരാത്രിയില്‍)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts