വാന വഴി
ആവണിപ്പൂക്കൾ
Vaana vazhi (Aavani Pookkal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:46.
"Vaanavazhi poovirich..,vaanambili..therthelich,



വാനവഴി പൂ വിരിച്ച്
വാരമ്പിളി തേര്‍‌തെളിച്ച്
കൊഞ്ചും മൊഴി ചിങ്ങക്കിളി
നെഞ്ചിനുള്ളില്‍ തേന്‍ തുളിച്ച്
ആനന്ദരാവിറങ്ങി മണ്ണില്‍
ആവണി വാവിറങ്ങി
(വാനവഴി)

തൂശനിലയിട്ട് പൊന്‍‌വളക്കയ്യാല്‍
തുമ്പപ്പൂച്ചോറു വിളമ്പും - തങ്കം
പൊന്നോണസദ്യ വിളമ്പും!
ഓലന്‍ വിളമ്പും കാളന്‍ വിളമ്പും
ഒരു കള്ളനോട്ടം വിളമ്പും - അവള്‍
പായസം വാക്കാല്‍ വിളമ്പും
(വാനവഴി)

ഓലക്കുടക്കീഴില്‍ തൃക്കാക്കരപ്പനെ
ഓണപ്പൂമുറ്റത്തിരുത്തും!
കൈകള്‍ കൂപ്പി കുടിയിരുത്തും!
കോടിയുടുത്ത് കൂന്തലൊതുക്കി
അരിമുല്ലപ്പൂവുകള്‍ ചൂടും - തങ്കം
ഐശ്വര്യലക്ഷ്മിയായ് മാറും
(വാനവഴി)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts