ഓണപ്പൂവേ
ആവണിപ്പൂക്കൾ
Onappoove (Aavani Pookkal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:46.

ഓണപ്പൂവേ ഓമല്‍പ്പൂവേ
പൂങ്കൊതിയന്‍ വണ്ടിനു തേനും
മാവേലിക്കുയിരും നല്‍കും
സര്‍വ്വസ്വദാത്രി സൗവര്‍ണ്ണഗാത്രി
നീയെന്‍ മനസ്സുണര്‍ത്തി പൂവേ
നീയെന്‍ മനസ്സുണര്‍ത്തി...
(ഓണപ്പൂവേ)

ചിങ്ങനിലാവിന്റെ ചിത്രാംബരം ചാര്‍ത്തി
ഉത്രാടരാത്രിയുറങ്ങി...
നെഞ്ചിലൊരായിരം സ്വപ്നവുമായി
നെയ്യാമ്പലുകള്‍ മയങ്ങി...
വരവായി പൊന്നോണപ്പുലരി
വരവായി ഉത്സവലഹരി...
നീയെന്‍ മനസ്സുണര്‍ത്തി പൂവേ
നീയെന്‍ മനസ്സുണര്‍ത്തി...
(ഓണപ്പൂവേ)

കിഴക്കേ മാനത്ത് കിങ്ങിണിക്കൊമ്പത്ത്
പൊന്‍‌കതിര്‍‌പ്പൂക്കളുണര്‍ന്നു...
മരതകച്ചിറകുള്ള മണിരഥമേറി
മാവേലി വന്നിറങ്ങി...
വരവായി പൊന്നോണപ്പുലരി
വരവായി ഉന്മാദലഹരി...
നീയെന്‍ മനസ്സുണര്‍ത്തി പൂവേ
നീയെന്‍ മനസ്സുണര്‍ത്തി...
(ഓണപ്പൂവേ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts