മംഗല്യസ്വപ്നങ്ങൾ
പൂമരം
Mangalya Swapnangal (Poomaram)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനപഴവിള രമേശന്‍
ഗായകര്‍ശ്രീനിവാസ്
രാഗംയമുനാ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:43.
 

മംഗല്യസ്വപ്നങ്ങൾ സത്യമായി
സ്വരമംഗളം നേരുവാൻ നേരമായി
കതിർമണ്ഡപത്തിലെ കനകസൗഭാഗ്യമേ
രതിമകളശ്രുത ശുഭമുഹൂർത്തം
(മംഗല്യസ്വപ്നങ്ങൾ..)

മണവും മധുരവും മലർമാലയണിയിക്കും
പ്രമദവസന്തത്തിൻ പ്രണയിനീ (2)
ജന്മങ്ങളിണ ചേരും നിമിഷങ്ങളിവിടെ
നീ മൗനരാഗത്തിൻ മണിയറയോ
(മംഗല്യസ്വപ്നങ്ങൾ..)


കുളിരുവും കുതുഹവും നുകർന്നോർമ്മയുണരുമ്പോൾ
കമലദളാകാശക്കുരുവി നീ
സ്വർഗ്ഗങ്ങൾ ഇനിയെങ്ങും തിരയേണ്ട അരികേ
സ്വർഗ്ഗീയനിമിഷത്തിൻ നിറ ചഷകം
(മംഗല്യസ്വപ്നങ്ങൾ..)





 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts