പാലാഴിക്കരയിലെ
പൂമരം
Paalaazhikkaraiyile (Poomaram)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍മനോ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 06:28:43.

 പാലാഴിക്കരയിലെ പൗർണ്ണമിപ്പന്തലിൽ
നാലാളറിയാതെ പെണ്ണു കണ്ടു
ആരോമലെ നിന്നെ ആരാവിലാദ്യമായ്
ആരാരും കാണാതെ പെണ്ണു കണ്ടൂ
(പാലാഴിക്കരയിലെ..)


കണ്ണും കണ്ണും കവടി വെച്ചു
വിണ്ണിലെ താരകൾ നോക്കിച്ചിരിച്ചു
ചുണ്ടുകൾ തമ്മിൽ മധുരം കൈമാറി
ചുംബിച്ചു ചുംബിച്ചു ഫലം പറഞ്ഞു അവർ
ചുംബിച്ചു ചുംബിച്ചു ഫലം പറഞ്ഞു
(പാലാഴിക്കരയിലെ..)


പാതിരാമുകിലുകൾ വെള്ളിത്താലത്തിൽ
മോതിരം മാറുവാൻ കൊണ്ടു വന്നു
വണ്ണാത്തിപ്പുള്ളിന്റെ വായ്ക്കുരവ കേട്ടപ്പോൾ
കണ്മണീ നാം നടത്തി കല്യാണം എന്റെ
കണ്മണീ നാം നടത്തി കല്യാണം
(പാലാഴിക്കരയിലെ..)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts