കുളത്തൂർപ്പുഴയിലെ ബാലകനേ
ദീപം മകരദീപം
Kulathoor Puzhayile Balakane (Deepam Makaradeepam)
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:42.

കുളത്തൂപ്പുഴയിലെ ബാലകനേ
അച്ചന്‍‌കോവിലിലാണ്ടവനേ
ആര്യങ്കാവിലയ്യനേ....
അനാഥപാലകനേ സ്വാമീ...

ഹരിയേ ഗുരുവേ ശരണം പൊന്നയ്യപ്പാ
ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ
തകഴിയില്‍ ഭഗവാന്‍ ശരണം പൊന്നയ്യപ്പാ
പന്തളത്തരചന്‍ ശരണം പൊന്നയ്യപ്പാ

(കുളത്തൂപ്പുഴ)

ശാസ്താം‌കോട്ട വാഴും അയ്യപ്പനേ
നിന്റെ ശരണമെന്‍ നാവിലെന്നുമുണരേണമേ
ചമ്രവട്ടത്തയ്യനേ നിന്‍ പൊന്‍‌തിടമ്പില്‍ പൂശിടുന്ന
ചന്ദനത്തിന്‍ മുഴുക്കാപ്പു കണികാണണേ...

ഇരുമുടി ശിരസ്സില്‍ ഏറ്റിടാം പൊന്നയ്യപ്പാ
എരുമേലിനടയില്‍ പേട്ടതുള്ളാമയ്യപ്പാ
സ്വാമിയേ ശരണം ശരണം പൊന്നയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ

(കുളത്തൂപ്പുഴ)

പൊന്നും‌തൃപ്പടിക്കല്‍ നീരാജനം
കത്തിജ്വലിക്കും നിന്‍ മാമലയില്‍ ശരണാരവം
കന്നിഭക്തന്മാര്‍ ചവിട്ടി മുന്നിലെത്തുമ്പോള്‍
കനിഞ്ഞു ദര്‍ശനം നീ നല്‍കിടേണേ ശബരീശ്വരാ

കരിമല കയറ്റം കഠിനം പൊന്നയ്യപ്പാ
പമ്പയില്‍ വിളക്കേ ശരണം പൊന്നയ്യപ്പാ
ശരം‌കുത്തിയാലേ ശരണം പൊന്നയ്യപ്പാ
പതിനെട്ടാം പടിയേ ശരണം പൊന്നയ്യപ്പാ

(കുളത്തൂപ്പുഴ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts