ചന്ദനമാമഴ
കളഭം തരാം കണ്ണാ
Chandana Maamazha (Kalabham Tharaam Kannaa)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:37.
 
ചന്ദന മാമഴ നനയാൻ വേഗം ഗോപകുമാരാ പോരൂ (2)
അഷ്ടമിരോഹിണി നാളിലൊരുത്സവ ആരതി തെളിയാനാടൂ (2)
ചെറുഗോപിക്കുറി അണിഞ്ഞിടാനൊരു ചിരിയോടേന്റെ
അടുത്തു ചിണുങ്ങും അത്ഭുത ബാലകനല്ലേ
(ചന്ദന മാമഴ..)

മന്ദാര പൂവിറുത്ത് മഞ്ജുളേ നീ മാല കൊരുക്ക്
മണിമാറിൽ കൗസ്തുഭമോടേ വരുന്നു പ്രഭാമയൻ (2)
വിളിപ്പുറത്തെത്തും കണ്ണാ കുറുമ്പ് കാട്ട്
കളിയാട്ട കണ്ണു തുറന്നീ എന്നോടൊന്നുരിയാട്
ഗോവർദ്ധനമായ് എന്നെയുയർത്താൻ അടുത്തു വന്നൊരു വരമേക്
(ചന്ദന മാമഴ..)

പൂഞ്ചായൽക്കെട്ടിനുള്ളിൽ പിച്ചകപ്പൂ ചൂടിയൊരുങ്ങ്
പുഴ പാടും പാട്ടിനു നൂപുര താളവുമേകിട് (2)
ഒരിക്കലും തീരാസ്നേഹം എനിക്ക് നൽക്
ഭഗവാനേ എന്റെ കിനാവിൽ പാലാഴിക്കുളിരേക്
ഭാഗവതത്തിൻ പൊരുൾ വിടർത്താൻ അടുത്തു നിന്നുടെ പിറന്നാള്
(ചന്ദന മാമഴ..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts