കണ്ണിന്‌ പൊന്‍ കണി
പൊന്നോടക്കുഴൽ
Kanninu Ponkani (Ponnodakuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി ജയചന്ദ്രൻ
രാഗംലവന്തിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:36.

കണ്ണിനു പൊൻകണി നീയേ കണ്ണാ
നന്ദ കിശോരാ ഹരേ (2)
(കണ്ണിനു പൊൻകണി.....)

ശ്രാവണരാവിൽ പിറന്നോരുണ്ണി
ശ്യാമപക്ഷത്തിൽ പിറന്നൊരുണ്ണി
ശ്രീമയ വിഗ്രഹനാകുമുണ്ണീ
കൃഷ്ണ നാമത്തിൽ നല്‍പ്പൊരുളാകുമുണ്ണീ
(കണ്ണിനു പൊൻകണി.....)

നിൻ മണിക്കോവിലിൻ സോപാനവും
സംഗീത തീർത്ഥത്തിൽ ആറാടുമ്പോൾ
ആയർകുലത്തിന്റെ കണ്മണിയാം നിന്റെ
ആയിരം ലീലകൾ കാണും പോലെ
(കണ്ണിനു പൊൻകണി.....)

പുത്തനാം ശ്ലോകപുഷ്പങ്ങളാലേ
മേല്‍പ്പത്തൂർ പാടി സ്തുതിച്ചോരുണ്ണി
പാനകളാം മധു പാനകം നേദിച്ചു
പൂന്താനം ധ്യാനിച്ചിരുന്നോരുണ്ണി
(കണ്ണിനു പൊൻകണി.....)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts