രാധികേ രാഗലോലുപേ
പൊന്നോടക്കുഴൽ
Radhike Raagalolupe (Ponnodakuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍രവിശങ്കർ
രാഗംഅമൃതവര്‍ഷിണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:36.

രാധികേ രാഗലോലുപേ
രാധികേ രാഗലോലുപേ...
ആ..ആ...ആ‍....ആ....
ശ്യാമമേഘമറയിൽ നിന്നിറങ്ങി വന്നുവോ
ശാരദേന്ദു മുന്നിലായുദിച്ചു നിന്നുവോ
ആയിരം കുളിർ നിലാക്കരങ്ങളാലെ
ആശ്ലേഷ മാല്യങ്ങളണിയിച്ചുവോ
(രാധികേ....)

ഉരിയാടാതൊരു മാത്ര പിണങ്ങി നിന്നു
പിന്നെ അരുമയായ് വിളിച്ചു നീ എന്റെ കണ്ണാ
അധരം നിന്നധരത്തിൽ അമർന്ന നേരം
അതു കണ്ടു മണിവേണു അസൂയയാർന്നു
ഉയിരുകളുടലുകൾ ഉരുകി ചേരും
ഒരു സുഖ ലയ നിമിഷം
ശ്യാമമേഘമറയിൽ നിന്നിറങ്ങി വന്നുവോ
ശാരദേന്ദു മുന്നിലായുദിച്ചു നിന്നുവോ
ആയിരം കുളിർ നിലാക്കരങ്ങളാലെ
ആശ്ലേഷ മാല്യങ്ങളണിയിച്ചുവോ

അവനപ്ര വദനം നീ തെല്ലുയർത്തി
അപ്പോൾ അണിയണിയായ് എത്ര ഗോപികമാർ
ഒരു ഗോപിയ്ക്കൊരു കണ്ണൻ കരം കവർന്നു
അവർ രാസകേളിയിൽ മതി മറന്നു
ഒരു നൂറു പുഴകൾ വന്നൊഴുകി ചേരും
ഒരു നീലക്കടലായി കണ്ണൻ
ശ്യാമമേഘമറയിൽ നിന്നിറങ്ങി വന്നുവോ
ശാരദേന്ദു മുന്നിലായുദിച്ചു നിന്നുവോ
ആയിരം കുളിർ നിലാക്കരങ്ങളാലെ
ആശ്ലേഷ മാല്യങ്ങളണിയിച്ചുവോ
(രാധികേ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts