എന്നുണ്ണികൃഷ്ണാ നീ
പൊന്നോടക്കുഴൽ
Ennunni Krishna Nee (Ponnodakuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍സംഗീത സജിത്‌
രാഗംമുഖാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:35.

എന്നുണ്ണിക്കൃഷ്ണാ നീ ഒന്നു ചൊല്ല്
വെണ്ണ പോരാഞ്ഞു നീ മണ്ണു തിന്നൂ (2)
എന്നുണ്ണിക്കൃഷ്ണാ നീ ഒന്നു ചൊല്ല്

പാലും പഴങ്ങളും പോരാഞ്ഞോ
പായസച്ചോറും പോരാഞ്ഞോ
മുന്തിരി കൽക്കണ്ടോം പോരാഞ്ഞോ
എന്തിനീ എന്നുണ്ണീ മണ്ണു തിന്നൂ
എന്തിനീ എന്നുണ്ണീ മണ്ണു തിന്നൂ
(എന്നുണ്ണിക്കൃഷ്ണാ...)

തായ യശോദ തൻ കണ്മണിയേ
തായാട്ടു കാട്ടുന്നതെത്രയാമോ
താരിളം മേനിയിൽ അമ്മയപ്പോൾ
താഡിച്ചു പോയത് കുറ്റമാണോ
താഡിച്ചു പോയത് കുറ്റമാണോ
(എന്നുണ്ണിക്കൃഷ്ണാ...)

ആരോമലുണ്ണി നിൻ ചോരിവായിൽ
ഈരേഴുലകവും കണ്ടു നിൽക്കേ
വാ മുറുക്കുണ്ണീ നീ വാ മുറുക്ക്
താമരക്കൈ കൂപ്പി അമ്മ ചൊല്ലി
താമരക്കൈ കൂപ്പി അമ്മ ചൊല്ലി
(എന്നുണ്ണിക്കൃഷ്ണാ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts