തുയിലുണരൂ
പൊന്നോടക്കുഴൽ
Thuyilunaroo (Ponnodakuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി ജയചന്ദ്രൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:35.

തുയിലുണരൂ തുയിലുണരൂ കൃഷ്ണാ
ഗുരുവായൂരപ്പാ തുയിലുണരൂ (2)

മഞ്ജുളാൽത്തളിർ വിരലെണ്ണി
ജപമന്ത്രമുരുക്കഴിക്കുമ്പൊൾ
കുഞ്ഞിക്കുരുവികൾ നിൻ തിരുനാമങ്ങൾ
കൊഞ്ഞിക്കുഴഞ്ഞു പഠിക്കുമ്പോൾ
(തുയിലുണരൂ...)

സ്വർണ്ണക്കൊടിമരം മിന്നി
പുതു പൊന്നുഷഃസന്ധ്യയെപ്പോലെ
ഞങ്ങടെ ഹൃദയാകാശത്തിൽ നീ
മംഗളസൂര്യനായ് ഉണരുണര്
(തുയിലുണരൂ...)

ചന്ദനചർച്ചിതമാകും മാറിൽ
ചാർത്തിയതൊക്കെയും മാറ്റി
നിർമ്മാല്യ ശോഭമായ് നിൻ മഞ്ജുവിഗ്രഹം
കണ്മുന്നിൽ കാണുമാറാകേണം
(തുയിലുണരൂ...)




 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts