സൂര്യ ദേവന്റെ
മഹാഭാരതം
Soorya devante (Mahabharatham)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍ഉണ്ണി മേനോന്‍ ,കെ എസ് ചിത്ര
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:34.

സൂര്യദേവന്റെ തീരാത്ത സൗന്ദര്യം
ദേവിയാം കുന്തിയിൽ കവിതയായി (2)
ആദിത്യദേവനെ മനസ്സാൽ ധ്യാനിച്ചു
അമൃത നദിക്കരെ നിന്നു (2)
അലകൾ അവളുടെ പാദത്തിൽ ജലമെറിഞ്ഞു
(സൂര്യദേവന്റെ....)

മാമുനി ദുർവാസാവന്നൊരുനാളിൽ
അനുഗ്രഹിച്ചരുളിയ ദിവ്യ മന്ത്രം (2)
പൃഥയുടെ ചുണ്ടിലുണർന്നു
ഇഷ്ട പുരുഷനായ് സൂര്യൻ മുന്നിൽ വന്നു
സൂര്യൻ മുന്നിൽ വന്നു
(സൂര്യദേവന്റെ....)
അങ്ങയെ ഒരു നോക്കു കാണുവാൻ മാത്രമേ
എൻ മനമിന്നു കൊതിച്ചതുള്ളൂ (2)
കന്യകയാണു ഞാൻ ദേവാ
എന്റെ ജീവനെ കളങ്കപ്പെടുത്തരുതേ !
കന്യകാത്വം നിന്നിൽ നില നിൽക്കവേ തനെ
ബ്രഹ്മ കല്പന നിറവേറീടും (2)
സ്വർണ്ണ കവച കുണ്ഡല ധാരിയാം
കർണ്ണൻ പുത്രനായ് പിറന്നിടും
സൂര്യവചനം സത്യമായി
കുന്തി ദാന ധർമ്മിഷ്ഠനു ജന്മമേകി
വീരനാം കർണ്ണനു ജന്മമേകി







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts