ശരണം ശരണം
അയ്യപ്പ ഗാനങ്ങൾ വാല്യം XV ( ശരണതരംഗിണി 4)
Sharanam Sharanam (Ayyappa Gaanangal Vol XV (Sarana Tharangini 4))
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:27.
ശരണം ശരണം അയ്യപ്പാ
സുന്ദര രൂപാ അയ്യപ്പാ
ശരണം ശരണം അയ്യപ്പാ
സുന്ദര രൂപാ അയ്യപ്പാ
പതിനെട്ടു പടികള്‍ കടന്നീടാന്‍
ഭഗവാനേ നിന്‍ തിരുവടി തൊഴുന്നേന്‍
പതിനെട്ടു പടികള്‍ കടന്നീടാന്‍
ഭഗവാനേ നിന്‍ തിരുവടി തൊഴുന്നേന്‍
(ശരണം )

അഷ്ടരാഗങ്ങള്‍ പേറും കാമം
ഒന്നാം പടിയില്‍ തകര്‍ന്നീടുമേ
ഒന്നാം പടിയില്‍ തകര്‍ന്നീടുമേ
എന്തിനുമേതിനും ക്രോധഭാവം
രണ്ടാം പടിയില്‍ നശിച്ചീടുമേ
രണ്ടാം പടിയില്‍ നശിച്ചീടുമേ
(ശരണം )

ലോഭത്തെയൊഴിക്കും വിശ്വപ്രേമമായ്
മൂന്നാം പടിയില്‍ ജയിച്ചീടാം
മൂന്നാം പടിയില്‍ ജയിച്ചീടാം
ജീവിതം കണ്ണീര്‍ക്കടലില്‍ ആഴ്ത്തും
മോഹത്തെ ജയിക്കും നാലാം പടി
മോഹത്തെ ജയിക്കും നാലാം പടി
(ശരണം )

സര്‍വ്വം എന്റേതെന്ന മതമൊഴിയാന്‍
അഞ്ചാം പടിയേ ശരണമപ്പാ
അഞ്ചാം പടിയേ ശരണമപ്പാ
മണ്ണില്‍ മനസ്സില്‍ മാത്സര്യം പോക്കാന്‍
ആറാം പടിയേ ശരണമപ്പാ
ആറാം പടിയേ ശരണമപ്പാ
(ശരണം )

എല്ലാം ബ്രഹ്മമേ ഏഴാം പടിയില്‍
ജ്ഞാന വിജ്ഞാന യോഗമേ
ജ്ഞാന വിജ്ഞാന യോഗമേ
എന്നും ഉറ്റവര്‍ കലഹം തീര്‍ന്നിടാന്‍
എട്ടാം പടിയേകും ആശ്രയമേ
എട്ടാം പടിയേകും ആശ്രയമേ
ജയമരുളും പഞ്ചേന്ദ്രിയങ്ങളില്‍
ഒന്‍പതാം പടിയില്‍ രാജവിദ്യാ യോഗമേ
ഒന്‍പതാം പടിയില്‍ രാജവിദ്യാ യോഗമേ
ലോകനന്മകള്‍ എങ്ങുമുണരാന്‍
പത്താം പടിയില്‍ വിഭൂതിയോഗമേ
പത്താം പടിയില്‍ വിഭൂതിയോഗമേ
(ശരണം )

ഉലകിതില്‍ എല്ലാം ഒന്നായ്ക്കാണാന്‍
വിശ്വരൂപ ദര്‍ശനയോഗം പതിനൊന്നാം പടിയേ
വിശ്വരൂപ ദര്‍ശനയോഗം പതിനൊന്നാം പടിയേ
സുഖദുഃഖങ്ങള്‍ എല്ലാം സമത്വം
ഭക്തിയോഗം പന്ത്രണ്ടാം പടിയേ
ഭക്തിയോഗം പന്ത്രണ്ടാം പടിയേ
ശരീരമാകും മഹാക്ഷേത്രത്തില്‍
കുടികൊള്ളുമീശന്‍ സത്യമേ
കുടികൊള്ളുമീശന്‍ സത്യമേ
ക്ഷേത്രം ക്ഷേത്രജ്ഞ വിഭാഗ യോഗം
പതിമൂന്നാം പടി തത്വമേ
പതിമൂന്നാം പടി തത്വമേ
ഹൃത്തടം തന്നിലീശനെ
പുണര്‍ന്നിടും പതിനാലാം പടി യോഗമേ
പുണര്‍ന്നിടും പതിനാലാം പടി യോഗമേ
അഹംഭാവം വിട്ടു സര്‍വ്വമവനെന്നു
അറിഞ്ഞീടും പതിനഞ്ചാം പടി തൊഴുതീടില്‍
അറിഞ്ഞീടും പതിനഞ്ചാം പടി തൊഴുതീടില്‍
ഗുണത്രയങ്ങളില്‍ തമോഗുണ ജയം
പതിനാറാം പടിയേ ശരണം
പതിനാറാം പടിയേ ശരണം
ജ്ഞാന ദൃഡമാം ശ്രക്ത്രാത്രയമേ
പതിനേഴാം പടി തത്വമേ
പതിനേഴാം പടി തത്വമേ
ദേഹാധാത്മാവര്‍പ്പണം ചെയ്തീടില്‍
സന്യാസയോഗം നേടുമേ
സന്യാസയോഗം നേടുമേ
സത്യമാം പതിനെട്ടാം പടിയാല്‍
പരബ്രഹ്മ ദര്‍ശന യോഗമേ
പരബ്രഹ്മ ദര്‍ശന യോഗമേ
പതിനെട്ടാം പടിക്കുടയ അധിപനേ .....
ശരണമയ്യപ്പാ ...
പമ്പാനദി വാസനേ ...
ശരണമയ്യപ്പാ ...
ശബരിമല വാസനേ ...
ശരണമയ്യപ്പാ ...
ഓം ..ഹരിഹരസുതനാനന്ദചിത്തന്‍ അയ്യനയ്യപ്പ സ്വാമിയേ ...
ശരണമയ്യപ്പാ ....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts