ശബരിമലയില്‍ വാഴും
അയ്യപ്പ ഗാനങ്ങൾ വാല്യം XV ( ശരണതരംഗിണി 4)
Sabarimalayil Vaazhum (Ayyappa Gaanangal Vol XV (Sarana Tharangini 4))
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകീരവാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:26.
ശബരിമലയില്‍ വാഴും നിറദീപമേ ...

ശബരിമലയില്‍ വാഴും നിറദീപമേ
എന്‍ മനസ്സിന്നു തണലേകും ഗിരിവാസനേ
ശബരിമലയില്‍ വാഴും നിറദീപമേ
ശബരിമലയില്‍ വാഴും നിറദീപമേ
അയ്യപ്പാ ശരണം അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ

അടിയങ്ങള്‍ നല്‍കിടും നൈവേദ്യങ്ങള്‍ - എല്ലാം
അവിടുന്ന് കൈക്കൊണ്ടിന്നനുഗ്രഹിക്കൂ (അടിയങ്ങള്‍ )
അഴലിന്നും ഒഴിയുവാന്‍ തുണ നീയല്ലോ – എന്നും
മുടങ്ങാതെ വരം നല്‍കും ജഗദീശനേ (അഴല്‍ )
എന്നും മുടങ്ങാതെ വരം നല്‍കും ജഗദീശനേ
(ശബരിമലയില്‍ )
അയ്യപ്പാ ശരണം അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ

ബ്രഹ്മത്തെ അറിഞ്ഞീടാന്‍ വ്രതഭക്തിയോടെ ഞങ്ങള്‍
ഒന്നിച്ചിന്നണയുന്നു നിന്‍ നടയ്ക്കല്‍ (ബ്രഹ്മത്തെ )
ധര്‍മ്മത്തെയെന്നെന്നും കാത്തിടുന്നോനേ – നിന്‍
തിരു മേനി തോഴുതോര്‍ക്ക് മതിവരില്ല (ധര്‍മ്മത്തെ )
നിന്‍ തിരു മേനി തോഴുതോര്‍ക്ക് മതിവരില്ല
(ശബരിമലയില്‍ )
അയ്യപ്പാ ശരണം അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ

കര്‍മ്മത്തെ പിന്‍തുടരും ദുരിതമെല്ലാം – നിന്‍
ദര്‍ശനത്താല്‍ അകന്നീടും സത്യമായും (കര്‍മ്മത്തെ )
ജന്മത്തില്‍ ഞാന്‍ ചെയ്യും പിഴകളെല്ലാം പൊക്കി
എന്‍ നിനവില്‍ ദേവാ നീ നിറഞ്ഞു നില്‍ക്കും (ജന്മത്തില്‍ )
എന്‍ നിനവില്‍ ദേവാ നീ നിറഞ്ഞു നില്‍ക്കും
(ശബരിമലയില്‍ )
അയ്യപ്പാ ശരണം അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ ......................


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts