ശരണനുതി
അയ്യപ്പ ഗാനങ്ങള്‍ 8
Sarananuthi (Ayyappa Gaanangal Vol XII)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരേവഗുപ്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:22.
 

ശരണനുതി മണിനിനദമതിൽ മുഴുകി നിൽക്കും
തിരദിമല വൃശ്ചിക പ്രഭവപുലർകാലം
ഗുരുചരണമലർ പണിതു കുരുവിനയമിടുകയാം
മുദ്രയടി തുളസിമണിമാല്യം
മമഹൃദയ മണിനിലയമതിലമരുകനവരതം
ശ്രുത വരദ ശ്രുതചരിത ശബരിഗിരി നാഥാ
(ശരണനുതി മണിനിനദ...)

അന്തകനുമന്തഗണം ശങ്കരനുമച്ചുതനും
നന്ദനനാം ദേവാധിദേവാ (2)
പമ്പയുടെ തീരത്ത് പ്രണവവടിവോലൊത്ത്
വന്ന മണികണ്ഠനാം നാഥാ
പന്തളമഹീശന്റെ പങ്കമഖിലം തീർത്ത ചിന്മയാനന്ദസ്വരൂപാ
മമഹൃദയ മണിനിലയമതിലമരുകനവരതം
ശ്രുത വരദ ശ്രുതചരിത ശബരിഗിരി നാഥാ
(ശരണനുതി മണിനിനദ...)

ഉറ്റഗുരു തനയനുടെ മൂകതയും അന്ധതയും
മാറ്റിയൊരു സ്നേഹപ്രഭാവാ
അമ്മയുടെ രോഗത്തിനുചിതമാമൗഷധം
അരുളിയൊരു ഭൂതാധിനാഥാ
മഹിഷമുഖിമാരൊത്ത് മദമഥന നർത്തനം
ആടിയൊരു വേദസ്വരൂപാ
മമഹൃദയ മണിനിലയമതിലമരുകനവരതം
ശ്രുത വരദ ശ്രുതചരിത ശബരിഗിരി നാഥാ
(ശരണനുതി മണിനിനദ...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts