ഇല്ലത്തെ പൈങ്കിളി
അയ്യപ്പ ഗാനങ്ങള്‍ വാല്യം IX
Illatthe Painkili (Ayyappa Gaanangal Vol IX)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംസമ്പത്ത് സെൽവം
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:19.

ഇല്ലത്തെ പൈങ്കിളി പാടിയുണർത്തണ്
ഇന്നല്ലോ സ്വാമിതൻ തിരുനാള്
അൻപെഴും വിഷ്ണുമായയ്ക്കോമനമകനായ്
മലമേലവതരിച്ച ദേവനാം
അയ്യപ്പസ്വാമി പിറന്ന നാള്
(ഇല്ലത്തെ)

പാലഭിഷേകം നടത്തുവാനെത്തുന്നു
മാമലമേലേ പൂനിലാവ്
ഉണ്ണിക്ക് ചാർത്തുവാൻ കിങ്ങിണിപ്പൂത്താലി
തന്നേ തന്നേ പൂത്താലത്തിൽ പുലർവേള
(ഇല്ലത്തെ)

നന്നായ് കുളിപ്പിച്ച് ഗോപിക്കുറി ചാർത്തി
അഞ്ജനക്കണ്ണെഴുതി കാർമേഘം
രാരിരോ രാരിരോ താരാട്ടുപാടി
വന്നേ വന്നേ പൂമണം തൂകും കുളിർകാറ്റ്
(ഇല്ലത്തെ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts