പമ്പയാറിന്‍
ശ്രീ അയ്യപ്പൻ സോങ്സ് (ഗംഗയാറ്)
Pampayarin (Shri Ayyappan Songs (Gangayaru))
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംകെ ജെ യേശുദാസ്
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:20.

പമ്പയാറിന്‍ പൊന്‍പുളിനത്തില്‍
പനിമതി പോലൊരു പൈതല്‍
പന്തളമന്നന്‍ എടുത്തു വളര്‍ത്തി
പര്‍വ്വതമുകളിലിരുത്തി
പടിപതിനെട്ടു കെട്ടി പതിനെട്ടാംപടി കെട്ടി
പമ്പയാറിന്‍ പൊന്‍പുളിനത്തില്‍
പനിമതി പോലൊരു പൈതല്‍
പന്തളമന്നന്‍ എടുത്തു വളര്‍ത്തി
പര്‍വ്വതമുകളിലിരുത്തി

ഹരിഹരസുതനായി മായാസുതനായി
അഖിലാണ്ഡകോടീശ്വരനായി (2)
അമരും ഭഗവാന്‍ അയ്യപ്പന്‍ താന്‍ (2)
അരചന്‍ കണ്ടൊരു പൈതല്‍
അരമന പൂകിയ പൈതല്‍

പമ്പയാറിന്‍ പൊന്‍പുളിനത്തില്‍
പനിമതി പോലൊരു പൈതല്‍
പന്തളമന്നന്‍ എടുത്തു വളര്‍ത്തി
പര്‍വ്വതമുകളിലിരുത്തി

മന്നനു മകനായി മഹാജനത്തിനു
ചിന്മയനായി പൊന്മലവാസന്‍ (2)
കണ്മഷഹീനന്‍ ഭക്തജനത്തിനു (2)
നന്മകള്‍ നല്‍കിയിരിപ്പൂ വന്മലമുകളിലിരിപ്പൂ
(പമ്പയാറിന്‍)
സ്വാമീ ശരണം ശരണമെന്‍റയ്യപ്പാ (5)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts