സഹ്യ നന്ദിനീ
അയ്യപ്പ ഗാനങ്ങള്‍ വാല്യം X
Sahya nandini (Ayyappa Gaanangal Vol X)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംകൊടകര മാധവന്‍
ഗാനരചനതകഴി ശങ്കരനാരായണന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 20 2013 09:44:46.
സഹ്യനന്ദിനീ കല്ലോലിനീ
ഒഴുകിയൊഴുകിയൊഴുകി വരൂ
സുകൃതവാഹിനീ സ്രോതസ്വിനീ

അഴലകറ്റുമമൃതമല്ലൊ പകരുന്നു നീ
വനതപസ്വിനീ വരദായിനീ..
ശബരിമല പുൽകിവരും നിൻ കുളിർതീർത്ഥം
സ്വാമിപാദം തഴുകിവരും പാവനതീർത്ഥം

മുഴുകിമുഴുകി ഞങ്ങളിതിൽ മുക്തിനേടട്ടെ
അഴകലയിൽ കുളിരലയിൽ പുളകമാടട്ടേ
പാപനാശിനീ പമ്പേ വനതപസ്വിനീ
ഒഴുകിയൊഴുകിയൊഴുകി വരൂ
സുകൃതവാഹിനീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts