നീലക്കാടിനു
അയ്യപ്പ ഗാനങ്ങള്‍ വാല്യം X
Neelakadinu (Ayyappa Gaanangal Vol X)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംകൊടകര മാധവന്‍
ഗാനരചനതകഴി ശങ്കരനാരായണന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 20 2013 09:50:30.

നീലക്കാടിന് നോയമ്പ്
നീലിമലക്കും നോയമ്പ്
വൃശ്ചികരാവിൽ കീർത്തനം ചൊല്ലും
കൊച്ചരുവിക്കും നോയമ്പ്
ചങ്ങഴിനീരിന് നോയമ്പ്
ചങ്ങാലിക്കും നോയമ്പ്
ചെമ്പനീർക്കാവടിയാടാനെത്തും
പൊൻപുലരിക്കും നോയമ്പ്
(നീലക്കാടിന്)

പമ്പാതീർത്ഥത്തിലാറാടീ
പാരിൻ നൊമ്പരക്കെട്ടേന്തീ
തമ്പുരാൻ തൻ തിരുമുമ്പിലെത്താ-
നിത്താമരത്താരിന് നോയമ്പ്
താമരത്താരിന് നോയമ്പ്
(നീലക്കാടിന്)

ചിത്തത്തിലെപ്പോഴും ധ്യാനിക്കും
ചിത്തിരത്താരക്ക് നോയമ്പ്
പൗർണ്ണമിരാവിന് നോയമ്പ്
പാൽക്കാവടിത്തിരു നോയമ്പ്
നെയ്യഭിഷേകം കണ്ട് കൈകൂപ്പാൻ
നീലാകാശത്തിൻ നോയമ്പ്
നീലാകാശത്തിൻ നോയമ്പ്
(നീലക്കാടിന്)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts