മദഗജമുഖനേ
അയ്യപ്പ ഗാനങ്ങള്‍ വാല്യം X
Madagaja Mughane (Ayyappa Gaanangal Vol X)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: December 13 2012 05:36:51.

മദഗജമുഖനേ.. ഗിരിജാസുതനേ..
ഗണപതിഭഗവാനേ..
മരുവുക നീയെന്‍ അറിവിന്‍‌ പതിയായ്
ഹരനുടെ തിരുമകനേ.. ശ്രീ..
ഹരനുടെ തിരുമകനേ..

കുബേരഗര്‍വ്വം തീരുംവരെ ആ
കുംഭനിറച്ചവനേ..
വ്യാസന്‍‌ തന്നുടെ മാനസവ്യാസം
കണ്ടു നിറഞ്ഞവനേ.. ദന്തം
കൊണ്ടുകുറിച്ചവനേ..

എട്ടും കൂട്ടി വിളമ്പാം.. നിന്നുടെ
ഇഷ്ടം നിറവേറ്റാം..
ഈറന്‍‌മാറാ‍തേത്തമിടും എന്‍
വിഘ്നം നീക്കണമേ..
കനിയുക പമ്പാഗണപതിയേ..
കനിയുക പമ്പാഗണപതിയേ.. 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts