പാടുന്നു ഞാനിന്നു
ദേവീഗീതം - Vol I
Paadunnu Njan (Devi Geetham - Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:17.

പാടുന്നു ഞാനിന്നു കാടാമ്പുഴയിലെത്തി
മാടിവിളിക്കുന്നെന്നെ വനദുര്‍ഗ്ഗ
ആത്മദുഃഖങ്ങള്‍ക്ക് അരുണാഭ കൊടുത്തെന്‍റെ
ദേവിയ്ക്കു പൂമൂടല്‍ നടത്തുന്നു ഞാന്‍
(പാടുന്നു...)

അണിയുന്നു ഞാനമ്മേ അവിടുത്തെ സന്നിധിയില്‍
വിലയിക്കും സുഗന്ധത്തിന്‍ കളഭമെന്നും
ഹൃദയമാം നാളികേരം ഉടച്ചു മുട്ടിറക്കുമ്പോള്‍
അടിയന്നു മോക്ഷപദം അരുളുകില്ലേ
(പാടുന്നു...)

കാലങ്ങള്‍ മാറിമാറി കലിയുഗം നിറയുമ്പോള്‍
മാതൃവാത്സല്യം നുണയുവാനമ്മേ നിന്‍
ചാരത്തു ഞാനൊരു പൈതലായ് മാറുമ്പോള്‍
അനുഭൂതിയെന്നുള്ളില്‍ നിര്‍വൃതിയായ്
(പാടുന്നു...) 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts