പാദങ്ങളില്‍
ദേവീഗീതം - Vol I
Paadhangalil (Devi Geetham - Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:16.

പാദങ്ങളില്‍ വീണു കേഴുന്നു ഞാന്‍
പാറമേല്‍‌ക്കാവില്‍ ജഗദീശ്വരീ
തൂമന്ദഹാസം തൂകും കൃപാകരീ
പൂനിലാപ്പാല്‍ തരും വിശ്വേശ്വരീ

ആനന്ദദീപ്തമാം അവിടുത്തെ ദര്‍ശനം
ആനന്ദഭൈരവീസായൂജ്യമായ്
പൂജകള്‍ മേല്‍ക്കാവിലമ്മയ്ക്കും കണ്ണീരാല്‍
നേരുന്നു ഞാനും ഒരമ്മയാകാന്‍
(പാദങ്ങളില്‍)

ഓംകാരരൂപനാം വടക്കുംനാഥന്‍
കാണുന്നു ചാന്താടും ദേവീബിംബം
ശാന്തം ഗംഭീരം ചന്തമുണ്ടാക്കി നീ
ഭ്രാന്തമീ ലോകം സര്‍വ്വം ത്രിപുരേശ്വരീ
(പാദങ്ങളില്‍)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts