ലംബോദരനെ
പ്രണവം
Lambodarane (Pranavam)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി ,പി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമാണ്ഡ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:14.

ലംബോദരനെ നിന്‍ തിരു സന്നിധിയില്‍
ഒരു കറുക പുല്ലിന്‍ കഥ കേള്‍ക്കുവാന്‍ വന്നു
ഗണപതിക്കേറെയിഷ്ടം കറുകയെന്നറിഞ്ഞു
നിറഞ്ഞു നീ മനസ്സില്‍ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു
(ലംബോദരനെ)

തുമ്പിക്കൈ ഉയര്‍ത്തുമ്പോള്‍ ഏകദന്തന്‍ ഭഗവാന്‍-
സൂര്യകാലടിയിലെ ഗണപതി തമ്പുരാനായ് (തുമ്പിക്കൈ)
പഴവങ്ങാടിയിലെ ശിലയില്‍ നിന്‍ പ്രീതിക്കായ്‌-
ഉടയുന്നു ഞാന്‍ ജന്മപാപങ്ങളൊഴുക്കി (പഴവങ്ങാടിയിലെ)
(ലംബോദരനെ)

കമണ്ടലു കമഴ്ത്തി കാവേരിയോഴുക്കും നീ-
കന്നിമൂലയില്‍ ചേര്‍ന്നു വിളങ്ങും വിഘ്നേശ്വരനായ് (കമണ്ടലു)
ബ്രഹ്മലോകത്തില്‍ നീ വിഷ്ണുലോകത്തിലും നീ-
ശിവലോകത്തില്‍ നീ ഉണ്ണിഗണപതിയും നീ (ബ്രഹ്മലോകത്തില്‍)
(ലംബോദരനെ)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts