സ്വര വന്ദനം
സൌപർണ്ണിക തീർത്ഥം
Swara Vandanam (Souparnika Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഗാമനാശ്രമ
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2013 05:34:52.
സ്വരവന്ദനം
സ-രി-ഗ-മ പ-ധ-നി-സ
സ-നി-ധ-പ മ-ഗ-രി-സ
സ്വരവന്ദനം അക്ഷരവന്ദനം
സുപർണ്ണമനസ്സിൻ സരസ്സിൽ നിന്നെൻ
സൂര്യോദയവന്ദനം
മാതൃസാരോദയവന്ദനം
(സ്വര)

യാ ദേവീ സർവ്വഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

കളനാദത്തിൻ സാധകനാവാൻ
ലളിതാഭജനം വേണം
ശ്രീലളിതാഭജനം വേണം
കലകമലാദികൾ കരളിലിരിക്കാൻ
പല പല ജന്മം വേണം
തംബുരുവിൽ നിൻ അംഗുലി വേണം
താളം നീയാകണം - ദേവീ
താളം നീയാകണം!

തകധിമി തകഝുണു തകധിമി തകഝുണു
തകധിമി തകഝുണു തരികിട തരികിട തരികിട തോം
തകധിമി തകഝുണു തരികിട തരികിട തരികിട തോം
തകധിമി തകധിമി തകധിമി തകധിമി
തക തകിട തക തകിട തക തകിട
(സ്വരവന്ദനം)

പുണ്യാത്മാവാം കവിയാകുംവരെ
പുനരപി ജനനം വേണം
പുനഃ പുനരപി ജനനം വേണം
വാഗർത്ഥങ്ങളിൽ വാണീവൈഭവ
വാമൊഴി വരമാകേണം
തൂലികയിൽ കൺപീലികൾ വേണം
തുഞ്ചൻ ഞാനാകണം - ദേവീ
തുഞ്ചൻ ഞാനാകണം!
(സ്വരവന്ദനം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts